---
title: "കുന്നോത്ത്‌ പറമ്പിൽ കല്യാണ വീട്ടിൽ സംഘർഷം ; യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചു"
english_title: "Conflict at wedding house in Kunnoth Paramba; Young people"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/113914/Conflict at wedding house in Kunnoth Paramba; Young people"
published_at: "2023-05-10T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645ba2cbb827f_images_(6).jpeg"
keywords: []
---

# കുന്നോത്ത്‌ പറമ്പിൽ കല്യാണ വീട്ടിൽ സംഘർഷം ; യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചു

> **Lead Summary:** കുന്നോത്ത് പറമ്പിൽ കല്യാണ വീട്ടിൽ മദ്യപസംഘത്തിൻ്റെ അഴിഞ്ഞാട്ടം. 2 പേർക്ക് വെട്ടേറ്റു. തൂവക്കുന്ന് മൂർക്കോത്ത് സ്വദേശി അമൽ .എസ് . മോഹൻ, തരപ്പുറത് വൈശാഖ് എന്നിവരെയാണ് കൊടുവാൾ ഉപയോഗിച്ച് വെട്ടിയത്.

## Article Content

കുന്നോത്ത് പറമ്പിൽ കല്യാണ വീട്ടിൽ മദ്യപസംഘത്തിൻ്റെ അഴിഞ്ഞാട്ടം. 2 പേർക്ക് വെട്ടേറ്റു. തൂവക്കുന്ന് മൂർക്കോത്ത് സ്വദേശി അമൽ .എസ് . മോഹൻ, തരപ്പുറത് വൈശാഖ് എന്നിവരെയാണ് കൊടുവാൾ ഉപയോഗിച്ച് വെട്ടിയത്.

കൈവിരലിന് സാരമായി പരിക്കേറ്റ അമലിനെ തലശ്ശേരി കോ ഓപ്പറേറ്റീവ് ആശുപത്രിയിലും, പിന്നീട് ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. വൈശാഖിനെ കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. കല്യാണ റിസപ്ഷനിൽ ഗാനമേളക്കിടെയാണ് വാക്കേറ്റവും, അക്രമവും. സംഭവത്തിൽ കണ്ടാലറിയാവുന്ന 4 പേരടക്കമുള്ളവർക്കെതിരെ കൊളവല്ലൂർ പൊലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/113914/Conflict at wedding house in Kunnoth Paramba; Young people)